ഗൃഹനാഥനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

Advertisement

Advertisement

ഗൃഹനാഥനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ കൊരട്ടിക്കര കോത്തോള്ളിക്കുന്ന് വട്ടപ്പറമ്പില്‍ മണിയാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ അയല്‍വീട്ടുകാരാണ് ദേഹത്ത് തീ ആളിക്കത്തുന്ന നിലയില്‍ മണിയെ കണ്ടത്. മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയതാണെന്നു സംശയമുണ്ട്. സംഭവ സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. കുന്നംകുളം പോലീസ് എത്തി തുടര്‍ നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി. അമ്മിണിക്കുട്ടിയാണ് ഭാര്യ. അനിത, അമ്പിളി എന്നിവര്‍ മക്കളാണ്.