ഒടിയനെ തൊടാതെ ഹര്‍ത്താല്‍

ഹര്‍ത്താല്‍ ആശങ്കകള്‍ക്കിടയിലും സിനിമപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഒടിയന്‍ വെള്ളിയാഴ്ച തന്നെ കുന്നംകുളത്തും റിലീസ് ചെയ്തു.കുന്നംകുളത്തെ ഭാവനയിലെ രണ്ട് തിയറ്റര്‍, ജെആര്‍എച്ച്,താവൂസ് എന്നീതിയ്യറ്ററുകളിലായിരുന്നു ഒടിയന്റെ പ്രദര്‍ശനം.
ഭാവനയിലും, താവൂസിലും പുലര്‍ച്ചെ നാല് മണി മുതല്‍ തുടര്‍ച്ചയായി പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ആരാധന ഏറിയ ഫാന്‍സുകാരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ തന്നെ വാാദ്യങ്ങളും മറ്റും ഒരുക്കിയിരുന്നുു ,, കുന്നംകുളം ഭാവന തിയ്യറ്ററില്‍ മോഹന്‍ലാലിന്റെ കട്ടൗട്ടറില്‍’ പാലഭിേേഷകവും ഉണ്ടായിരുന്നു.. . മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്ന് ഒടിയന്റെ ഔദ്യോഗിക. ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിപ്പുണ്ടായിരുന്നു. ആര്‍പ്പുവിളിച്ചും പാട്ടു പാടിയും ആരവം മുഴക്കിയുമാണ് ആരാധകര്‍ കുന്നംകുളത്തും ഒടിയന്റെ ആദ്യ പ്രദര്‍ശനം ഗംഭീരമാക്കിയത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, , എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്റെ അരങ്ങേറ്റ ചിത്രമാണ് ഒടിയന്‍. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍ . എന്നാല്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ബി.ജെ.പി ഹര്‍ത്താല്‍ ഒടിയന്റെ പ്രേക്ഷക പങ്കാളിത്തത്തെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു എല്ലാവരും. ഇതേ തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്ത് വന്നിരുന്നു.. സ്റ്റാന്‍ഡ് വിത്ത് ഒടിയന്‍ എന്ന ഹാഷ് ടാഗ് ക്യാമ്പെയ്നിലൂടെ ഇവര്‍ ഒടിയന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രചരണം നടത്തിയത്. അതു കൊണ്ട് തന്നെ കുന്നംകുളത്തും ഹര്‍ത്താല്‍ ദിനത്തില്‍ ഒടിയന്‍ കാണാന്‍ നിറയെ ആളെത്തി.