ചാവക്കാട് നഗരസഭാ 15 ആം വാര്‍ഡില്‍ അനധികൃതമായി സ്വകാര്യ വ്യക്തി പാടം നികത്തുന്നതായി പരാതി.

Advertisement

Advertisement

തെളിനീരൊഴുകും നവകേരളമെന്ന സര്‍ക്കാരിന്റെ വലിയ പദ്ധതി നടപ്പിലാക്കുമ്പോഴാണ് ചാവക്കാട് നഗരസഭയുടെ മൂക്കിന് താഴെ പാടം നികത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് കെവി സത്താര്‍ പറഞ്ഞു.
നഗരസഭയുടെ കാന പൊളിച്ച മണ്ണും സ്ലാബുമിട്ടാണ് പാടം തൂര്‍ക്കുന്നത്. വലിയ കരിങ്കല്‍ ബീമുകളും, സ്ലാബുകളും ഇതില്‍ ഇടുന്നുണ്ട്. പ്രകൃതിക്ക് ദോഷമാകുന്ന ഈ പ്രവണത കണ്ടിട്ടും നടപടിയെടുക്കാന്‍ ഉദ്ധ്യോഗസ്ഥന്‍മാര്‍ മടിക്കുന്നതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് കെ.വി സത്താറും കണ്‍സിലര്‍ പി.കെ കബീറും സ്ഥലം സന്ദര്‍ശിച്ചു. തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കിയാതായി ഇവര്‍ പറഞ്ഞു. അതേസമയം പാടം നികത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയില്‍ പെട്ടതനുസരിച്ച് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ കെ വി ഷാനവാസ് പറഞ്ഞു. അനധികൃത പ്രവര്‍ത്തനങ്ങളുടെ മേല്‍ നടപടിയെടുക്കുന്നതിന് ആരും തടസ്സമല്ലെന്നും നഗരസഭയുമായി ബന്ധപ്പെടുത്തി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തീര്‍ത്തും രാഷ്ട്രീയ പ്രേരിതം മാത്രമാണന്നും അദ്ദേഹം പറഞ്ഞു.