പിതൃമോക്ഷ പുണ്യത്തിനായി ബലിതർപ്പണം;പഞ്ചവടിയില്‍ വന്‍തിരക്ക്

പിതൃതര്‍പ്പണത്തിനു പേരുകേട്ട പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി വാവ് ബലിക്ക് ആയിരങ്ങളെത്തി. പുലര്‍ച്ച മുതല്‍ തന്ന്‌നെ ഭക്തരുടെ വലിയ നിര തന്നെ ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ട് മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.രണ്ടരയോടെ ബലിയിടല്‍ ആരംഭിച്ചു.തൂശിനിലയില്‍ ,അരി ,പഴം ശര്‍ക്കര,നെയ്യ് ദര്‍ഭ പുല്ല് എന്നിവയില്‍ ആവാഹിച്ചു പിണ്ഡം കടലിലൊഴുകി കടലിലേക്ക് ഒഴുക്കി .ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നുത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനായി രണ്ടു പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. തലേദിവസമെത്തുന്ന വിശ്വാസികള്‍ക്ക് താമസിക്കാനുള്ള സംവിധാനവും സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ചോയ്‌സ് ആല്‍ത്തറയുടെ നേതൃത്വത്തില്‍ ക്ലോക്ക് റൂമും ഒരുക്കിയിട്ടുണ്ടയിരുന്നു. ബലിയിട്ട് മടങ്ങുന്നവര്‍ക്കു കുളിക്കുവാനായി പ്രതേക ഷവര്‍ ബാത്തും ഒരിക്കിയുട്ടുണ്ടയിരുന്നു.ചടങ്ങുകള്‍ക്ക് മേല്‍ശാന്തി സിബില്‍ ശാന്തി, ടി.എ.അര്‍ജുനന്‍ സ്വാമി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കടലില്‍ ഇറങ്ങി നിമഞ്ജനം ചെയ്യുന്നവരുടെ സുരക്ഷക്കായി പോലീസും അഗ്‌നിശമന സേനയും കടലോര ജാഗ്രത സമിതിയും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരും പുലര്‍ച്ച മുതല്‍ തന്നെ വാ കടപ്പുറത് എത്തിയിരുന്നു. ചാവക്കാട് സിഐ ജി ഗോപകുമാര്‍ എസ്ഐ കെജി ജയപ്രദീപ് എന്നിവരുടെ നേതൃത്തത്തില്‍ ചാവക്കാട് പോലീസും ഗുരുവായൂര്‍ അഗ്‌നിശമന സേനയിലെ ലീഡിങ് ഫയര്‍മാന്‍ വിനുരാജിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനയും കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് സുരക്ഷാ ഒരുക്കിയത് കടലില്‍ ഇറങ്ങുന്നവരെ വടം കെട്ടിയാണ് സുരക്ഷാ കവചം തീര്‍ത്തത്