പെരുന്തിരുത്തി പെരുന്നാള്‍ സമാപിച്ചു

പഴഞ്ഞി പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു. ബുധനാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരം , വാദ്യമേളങ്ങളോടെ പ്രദക്ഷിണം എന്നിവ നടന്നു. രാത്രി ദേശക്കാരുടെ എഴുന്നള്ളിപ്പുകളും ഉണ്ടായി. ഇന്നലെ രാവിലെ കുര്‍ബാനയ്ക്ക് ശേഷം ഉച്ചയോടെ ദേശക്കാരുടെ വാദ്യമേളങ്ങളും ആനയുമായുള്ള എഴുന്നള്ളിപ്പുകള്‍ നടന്നു. വൈകിട്ട് പള്ളിയിലെത്തി കൂട്ടമേളത്തോടെ സമാപിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളും കൊടിയും കുരിശുമായി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടന്നു. ആശീര്‍വാദം , പൊതുസദ്യ എന്നിവയും ഉണ്ടായിരുന്നു. പെരുന്നാളിന് വികാരി ഫാ.വര്‍ഗീസ് ലാല്‍, ട്രസ്റ്റി കെ.പി.മോഹന്‍, പി.എ.ആല്‍വിന്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.