കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് കടവല്ലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെയും എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Advertisement

Advertisement

സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീല്‍, ലൈഫ് ഭവന പദ്ധതിയില്‍ അഴിമതി നടത്തിയ എ.സി.മൊയ്തീനും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് കടവല്ലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെയും എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എരുമപ്പെട്ടി കടങ്ങോട്‌റോഡ് ജംഗ്ഷനില്‍ വെച്ച്‌നടന്ന പ്രതിഷേധം കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കേശവന്‍ ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ എ.പി ഫ്രാന്‍സിസ് അധ്യക്ഷനായി. ന്യൂനപക്ഷ വകുപ്പ് ജില്ലാ കണ്‍വീനര്‍ എ.എ ബെന്നി പ്രതിഷേധ ജ്വാല തെളിയിച്ചു. ജില്ലാ കണ്‍വീനര്‍ ഷറഫു പന്നിത്തടം ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ എം.കെ ജോസ്, രവീന്ദ്രന്‍ അമ്പക്കാട്ട് ബ്ലോക്ക് വൈസ് ചെയര്‍മാന്‍ അനിത വിന്‍സന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുരിയാക്കോസ് ജോണ്‍, എരുമപ്പെട്ടി മണ്ഡലം ചെയര്‍മാന്‍ പി.എം യൂസഫ് എന്നിവര്‍ സംസാരിച്ചു.