കാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പൊരുക്കി പ്രസ്സ്‌ക്ലബ്ബും, ചേയ്മ്പറും

കുന്നംകുളം പ്രസ്സ് ക്ലബ്ബും,ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ കാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ് സംലടിപ്പിച്ചു.സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, സ്ത്രീകളിലെ ഗര്‍ഭാശയം എന്നിവയിലാണ് പരിശോധനകള്‍ നടന്നത്.നൂറ്റി അമ്പതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന് മുന്നോടിയായി ബോധവല്‍ക്കരണ സെമിനാറും നടത്തിയിരുന്നു. കമ്മൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ.പി നീതുവാണ് ക്യാമ്പിന്‌നേതൃത്വം നല്‍കിയത്.ചേംബര്‍ പ്രസിഡന്റ് കെ.പി.സാക്‌സണ്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഡെന്നി പുലിക്കോട്ടില്‍,സെക്രട്ടറി മഹേഷ് എന്നിവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.