ആ കളികള്‍ ഇനി നടപ്പില്ല; വരുന്നൂ സ്വകാര്യ ബസുകളിലും ജിപിഎസ്

സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. സ്‌കൂള്‍ ബസുകളിലെ ജിപിഎസ് ഘടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം സ്വകാര്യ ബസുകളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും  ആളുകള്‍ കയറുന്നതിനുമുമ്പ് വാഹനം എടുക്കുന്നതുമൊക്കെ തടയാന്‍ ജിപിഎസ് സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളുമൊക്കെ  കണ്ടുപിടിക്കാനും ഇതുമൂലം മോട്ടോര്‍വാഹന വകുപ്പിന് കഴിയുമെന്നാണ് കരുതുന്നത്.സ്‌കൂള്‍ ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവര്‍ത്തനം കഴിഞ്ഞാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചെറുവാഹനങ്ങളെ തട്ടിയിട്ട് പാഞ്ഞുപോകുന്നതും നഗരത്തില്‍ പതിവുകാഴ്ചയാണ്.