ഡി.വൈ.എഫ്.ഐ. മറ്റം മേഖല കമ്മിറ്റി യുടെ നേതൃത്വത്തില്‍ സമര തെരുവ് സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ. മറ്റം മേഖല കമ്മിറ്റി യുടെ നേതൃത്വത്തില്‍ സമര തെരുവ് സംഘടിപ്പിച്ചു. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെ എന്ന മുദ്രവാക്യത്തിന്റെ അടിസ്ഥാനത്തില്‍ മറ്റം സെന്ററില്‍ നടന്ന സമരം സി.പി.ഐ.എം കുന്നംകുളം ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിയുമായ ഉഷ പ്രഭുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡണ്ട് സതീഷ് ചന്ദ്രന്‍ അദ്ധ്യക്ഷനായി. സി.പി.ഐ.എം.ലോക്കല്‍ സെക്രട്ടറി സി.അംബികേശന്‍, ഡി.വൈ.എഫ്.ഐ.നേതാക്കളായ ടി.എ.ഫൈസല്‍, ദിലീപ് പയനിത്തടം തുടങ്ങിയവര്‍ സംസാരിച്ചു. ആളൂര്‍,നമ്പഴിക്കാട് മേഖലകളില്‍ നിന്ന് ജാഥയായി എത്തിയാണ് പ്രവര്‍ത്തകര്‍ മറ്റം സെന്ററില്‍ സമരം സംഘടിപ്പിച്ചത്.