സൗദിയില്‍ വാഹനാപകടം;പെരുമ്പിലാവ് സ്വദേശി മരിച്ചു

സൗദ്യയില്‍ അല്‍ ഹസ്സയില്‍ വച്ചുണ്ടായകാറപകടത്തില്‍ പെരുമ്പിലാവ് സ്വദേശി വയറന്‍ മരുതി അയൂബ് ഖാന്‍ മകന്‍ ഷഹബാസ് ഖാന്‍മരിച്ചു. 34 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അല്‍ ഹസ്സയില്‍ വച്ചാണ് അപകടമുണ്ടായത്.അഞ്ചു വര്‍ഷത്തോളമായി സൗദ്യയില്‍ ദമാമിലെ മെഗാ അരാംകോ ഗ്രൂപ്പില്‍ ജോലി ചെയ്തവരികയായിരുന്നു.കുടുംബത്തോടെ അല്‍ഹസയിലാണ് താമസം.ആബിദയാണ് മാതാവ്.സുബിനയാണ് ഭാര്യ. അയിഷ, ഫാത്തിമ്മ എന്നിവര്‍ മക്കളാണ്.മൃതദേഹം അല്‍ഹസ്സകിം ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.