തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്ന സി.എച്ച്.സെന്ററിന്റെ ശിലാസ്ഥാപനം നടന്നു.

Advertisement

Advertisement

തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്ന സി.എച്ച്.സെന്ററിന്റെ ശിലാസ്ഥാപനം നടന്നു. നിരാലംബരായ ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സൗജന്യ താമസവും, ഭക്ഷണവും മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ക്കായ് മുസ്ലീംലീഗ് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് അത്താണി മെഡിക്കല്‍ കോളേജിന് സമീപത്തായി സി.എച്ച്.സെന്റര്‍ നിര്‍മ്മിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ സി.എച്ച്.സെന്റര്‍ പ്രസിഡന്റ് സി.എ മുഹമദ് റഷീദ് അധ്യക്ഷത വഹിച്ചു. ഫണ്ടിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി അംഗത്വ വിതരണോദ്ഘാടനവും നടത്തി. പത്മശ്രീ ഡോ.യൂസഫലി എം എ മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സി.എച്ച് സെന്ററിന്റെ ഡോക്യൂമെന്റ് ഏറ്റുവാങ്ങി.