തലക്കോട്ടുകര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആലോഷങ്ങള്‍ക്ക് തുടക്കമായി.

തലക്കോട്ടുകര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആലോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ നാലുമണിക്ക് നടതുറക്കല്‍ നിര്‍മ്മാല്യദര്‍ശനം, വാകച്ചാര്‍ത്ത് , അഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരകന്നൂര്‍ വടക്കേടത്ത് മന നാരായണന്‍ നമ്പൂതിരി മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി എനിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിങ്കളാഴ്ച രാവിലെ 8 മുതല്‍ കലാപീഠം ഹരീഷ് പശുപതിയുടെ ചാക്യാര്‍കൂത്ത് , ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി, വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. ഉച്ചക്ക് 2 ന് നടന്ന എഴുന്നള്ളിപ്പില്‍ ഗുരുവായൂര്‍ പത്മനാഭന്‍ ഭഗവാന്റെ തിടമ്പേറ്റി. വൈകീട്ട് 4.30ന് വിവിധ ഉത്സവാഘോഷങ്ങള്‍ ക്ഷേത്രത്തിലെത്തും. 5 മണിക്ക് കൂട്ടി എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. രാത്രി 7 മുതല്‍ ചുറ്റുവിളക്ക്, കേളി, തായമ്പക, കൊമ്പു പറ്റ്, കുഴല്‍പറ്റ് എന്നിവയുണ്ടാകും. രാവിലെ 10 മുതല്‍ ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ അന്നദാനവും വൈകീട്ട് ലക്ഷദീപവും ഒരുക്കിയിട്ടുണ്ട്. രാത്രി 7 മുതല്‍ ഭക്തിഗാന മഞ്ജരിയും ഒരുക്കിയിട്ടുണ്ട്.