സോളാര്‍ കേസ്; സി ബി ഐയെ പേടിയില്ല, നടപടി സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഉമ്മന്‍ ചാണ്ടി

Advertisement

Advertisement

സോളാര്‍ കേസിലെ സി ബി ഐ അന്വേഷണം സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. സി ബി ഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐയെ പേടിയില്ലെന്നും, ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷണം നടത്തട്ടേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേസില്‍ ഇതുവരെ നടപടിയെടുക്കാതിരുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ നിയമത്തിന് മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുമെന്നും, മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തിയെന്നും ഒഴിവാക്കിയെന്നും ജനം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.