മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡില്‍ മുത്തമിട്ട് ഹരിനാരായണന്‍.

മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡില്‍ മുത്തമിട്ട് ഹരിനാരായണന്‍. ജോസഫിലെ കണ്ണെത്താദൂരം എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികള്‍ക്കും തീവണ്ടിയിലെ ജീവാംശമായ് താനേ… എന്നു തുടങ്ങുന്ന വരികള്‍ക്കുമാണ് പുരസ്‌കാരം.. ആദ്യ കാലഘട്ടം മുതല്‍ ഗോപീസുന്ദര്‍ നല്‍കിയ പാട്ടുകളാണ്‌
ഹരിനാരായണന്റെ ജീവിതത്തില് ചാരുത പകര്‍ന്നാടിയത്.. ആസ്വാദക ഹൃദയങ്ങളില്‍ ആഴത്തിലുള്ള വേരോട്ടം നടത്താന്‍ ഈ പാട്ടുകള്‍ക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ആദ്യമായാണ് ഹരിനാരായണന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്.