കടങ്ങോട് മേഖലയിലെ പാടശേഖരങ്ങളില്‍ അഗ്‌നിബാധ.

കടങ്ങോട് മേഖലയിലെ പാടശേഖരങ്ങളില്‍ അഗ്‌നിബാധ. തൊട്ടടുത്ത പറമ്പിലേക്ക് തീ പടര്‍ന്ന് പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. തെക്കുമുറി , കുടക്കുഴി എന്നിവിടങ്ങളിലെ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിലും പറമ്പിലുമാണ് തീപിടുത്തമുണ്ടായത്. നിരവധി വൃക്ഷങ്ങള്‍ കത്തി നശിച്ചു. കുന്നംകുളത്തു നിന്നുള്ള ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഓഫീസര്‍മാരായ മുരളീധരന്‍ ജിസ് മോന്‍, അനീഷ്, ഹരികൃഷ്ണന്‍, ഷിനോജ്, അഭിലാഷ് കുമാര്‍ എന്നിവര്‍ തീ അണക്കലിന് നേതൃത്വം നല്‍കി.