പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആ തൂണുകള്‍ മാറ്റി

കുന്നംകുളത്ത് ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭ ഓഫീസിന് സമീപമുള്ള റോഡില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ പൊളിച്ച് നീക്കി. റോഡിന് നടുവിലായി സ്ഥാപിച്ചിരുന്ന തൂണുകളില്‍ വാഹനങ്ങള്‍ തട്ടി അപകടങ്ങള്‍ പതിവായതോടെയാണ് ഇത് മാറ്റാന്‍ തീരുമാനമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഇതുവഴി ബസുകളും ലോറികളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോയതോടെ റോഡില്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. അതേസമയം തൂണുകള്‍ മാറ്റിയടത്ത് പകരം ബാരിക്കേഡുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.