Advertisement

മികച്ച ഔഷധഗുണങ്ങള്‍ അടങ്ങിയ ഒരു സസ്യമാണ് തുളസി. വെറും വയറ്റില്‍ രണ്ടോ മൂന്നോ തുളസി ഇലകള്‍ കഴിക്കുന്നത് ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു.
ശരിയായ ഫലങ്ങള്‍ക്കായി ഇത് കൃത്യമായ രീതിയില്‍ ഉപയോഗിക്കേണ്ടതുണ്ട്. അത് ചവച്ചരച്ച് കഴിക്കുന്നത് അത്തരം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നു. തുളസിയില ചവച്ച് കഴിക്കരുത് എന്നാണ് പറയുന്നത്. തുളസിയില്‍ അടങ്ങിയിരിക്കുന്ന മെര്‍ക്കുറിയുടെ അംശം നിങ്ങളുടെ ഇനാമലിന് നല്ലതല്ല. അതിനാല്‍, നിങ്ങള്‍ അവ ചവച്ചരച്ച് കഴിക്കരുത് എന്ന് പറയുന്നത്. ഇനി കഴിക്കണമെന്നുണ്ടെങ്കില്‍ ഈ രീതി പ്രയോഗിക്കാം.

1. തുളസി നിങ്ങളുടെ ചായയില്‍ ചേര്‍ക്കുന്നതാണ് കഴിക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം. തുളസി ഇലകള്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. 8 മുതല്‍ 10 മിനിറ്റ് വരെ അത് വെള്ളത്തില്‍ തിളപ്പിക്കുക. അധിക സ്വാദിനായി തേനും നാരങ്ങയും ചേര്‍ക്കാം. ഈ ചായയുടെ ഏറ്റവും മികച്ച കാര്യം അത് കഫീന്‍ രഹിതമാണ് എന്നതാണ്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ആളുകള്‍ക്കും ഗുണം ചെയ്യും.

2. ഉണങ്ങിയ തുളസി ഇലകള്‍ ഉപയോഗിച്ച് ഒരു പൊടി ഉണ്ടാക്കുക. ശേഷം, ഓരോ രണ്ട് ടീസ്പൂണ്‍ നെയ്യില്‍ അര ടീസ്പൂണ്‍ തുളസി പൊടി വീതം ചേര്‍ക്കുക. നിങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് ഇതിന്റെ അളവ് ക്രമീകരിക്കാന്‍ കഴിയുന്നതാണ്. ഇത് നിങ്ങളുടെ ചപ്പാത്തിയിലേക്ക് ചേര്‍ക്കുക, അല്ലെങ്കില്‍ അത് അങ്ങിനെ തന്നെ സേവിക്കാവുന്നതുമാണ്.

3. ഒരു കപ്പ് വെള്ളത്തിനായി ഏകദേശം 10 മുതല്‍ 15 വരെ തുളസി ഇലകള്‍ എടുക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിലേക്ക് തേനും നാരങ്ങാനീരും ചേര്‍ക്കാം. ചേരുവകള്‍ ഒരു മിക്‌സിയില്‍ ഇട്ട് നന്നായി അടിക്കുക. ഒരു അരിപ്പ കൊണ്ട് അരിച്ചെടുത്ത ശേഷം, തയ്യാറായ ജ്യൂസ് ആസ്വദിക്കൂ.