ടി.കെ.നമ്പീശന്‍ മാസ്റ്റര്‍ക്ക്‌ വിട..

തൊഴിലാളി സമരങ്ങളുടെ ശക്തമായ അമരക്കാരന് വിട. അന്തരിച്ച പ്രമുഖ സി.പി.എം. നേതാവും വേലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ടി.കെ.നമ്പീശന്‍ മാസ്റ്റര്‍ക്ക് നാടിന്റെ യാത്രാമൊഴി.പഞ്ചായത്തില്‍ നടന്ന പൊതു ദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും ജനപ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാണ് ടി.കെ.നമ്പീശന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് എത്തിച്ചത്. സി.പി.എം ജില്ലാ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി എം.എം.വര്‍ഗീസ് പുഷ്പ ചക്രം അര്‍പ്പിച്ചുസി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ നമ്പീശന്‍ മാസ്റ്ററെ അനുസ്മരിച്ചു.മന്ത്രിമാരായ എ.സി.മൊയ്തീന്‍, സി.രവീന്ദ്രനാഥ്, സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.രാധാകൃഷ്ണന്‍, എം.എല്‍.എ മാരായ കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുന്നെല്ലി, മലപ്പുറം ജില്ലാ സെക്രട്ടറി എന്‍.എന്‍.മോഹന്‍ദാസ്, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് രാജന്‍ മാസ്റ്റര്‍,മുന്‍ എം.പി. എസ്.ശിവരാമന്‍, മുന്‍ എം.എല്‍.എ. ബാബു എം.പാലിശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ്, കേരള കലാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ടി.കെ.വാസു,ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.ബി.മോഹന്‍ദാസ്, കൊച്ചിന്‍ ദേവസ്വം മുന്‍ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്.നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ എസ്.ബസന്ത് ലാല്‍, എം.വി.സുമതി, ഏരിയ സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍, ജില്ലാ കമ്മറ്റിയംഗം സേവ്യാര്‍ ചിറ്റലപ്പിള്ളി എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനു വേണ്ടി കേരള കലാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ടി.കെ.വാസു, വേലൂര്‍ പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ്‌റ് ഷേര്‍ളി ദിലീപ് കുമാര്‍, എരുമപ്പെട്ടി പ്രസ് ക്ലബ്ബിന് വേണ്ടി പ്രസിഡന്റ് കബീര്‍ കടങ്ങോട്, കെ.സി.ഡേവീസ്, റഷീദ് എരുമപ്പെട്ടി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. ഇടുക്കിയില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു നടന്ന തൊഴിലാളി സമരങ്ങള്‍ക്ക് മാഷ് മുഖ്യപങ്ക് വഹിച്ചിരുന്നു സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 84 വയസ്സായിരുന്നു. അമ്മിണിയാണ് ഭാര്യ.പ്രേമലത, വനജ, മുരളി എന്നിവര്‍ മക്കളാണ്. രാവിലെ 11 മണി മുതല്‍ 12 മണി വരെ വേലൂര്‍ പഞ്ചായത്തില്‍ പൊതുദുനത്തിനു വെച്ച മൃതദേഹം 2 മണിക്കാണ് സംസ്‌കരിച്ചത്.