ചാവക്കാട് മണത്തലയില്‍ മരം കയറ്റി വന്ന ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്. കണ്ണൂര്‍ സ്വദേശി മോഹനാണ് (67) പരിക്കേറ്റത്. പുലര്‍ച്ചെ രണ്ടു മണിക്ക് മണത്തല പള്ളിക്ക് മുന്‍വശമാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അമിതമായി ലോഡ് കയറ്റി വന്ന ലോറി റോഡിന്റെ അരികില്‍ നിന്ന് ഇറങ്ങിയതാണ് മറിയാനുണ്ടായ കാരണം. ഒരാഴ്ച മുമ്പ് രണ്ട് ലോറികള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.