ഐഎംഎ യുടേയും വനിതാ വിഭാഗത്തിന്റയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

കുന്നംകുളം ഐഎംഎ യുടേയും വനിതാ വിഭാഗത്തിന്റയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. കാണിപ്പയ്യൂര്‍ ഐഎംഎ ഹാളില്‍ നടന്ന പരിപാടി ഐ.എം. എ വനിത വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഡോ.കവിത രവി ഉദ്ഘാടനം ചെയ്തു. ഡോ. അമര്‍ ജയന്തി മുഖ്യ പ്രഭാഷണം നടത്തി.വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. അഡ്വ. രഘു നന്ദനന്‍ ഡോ. ജയശ്രീ , ഡോ. അബി, ഡോ. പൂജ മനോജ് എന്നിവര്‍ സെമിനാര്‍ നയിച്ചു.ചടങ്ങില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ മികച്ച പ്രവര്‍ത്തനം അനുഷ്ടിച്ചുവരുന്ന സിസ്റ്റര്‍ മോളീ ബാബു,സിസ്റ്റര്‍ ഷീല ജോയി എന്നിവരെ ആദരിച്ചു. കൂടാതെ നിര്‍ദ്ധന കുടുബത്തിലെ അംഗമായ ജിഷക്ക് ചികിത്‌സാ ധനസഹായവും നല്‍കി.