വട്ടേക്കാട് നേര്‍ച്ചക്ക് ആയിരങ്ങളെത്തി.

വട്ടേക്കാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. വട്ടേക്കാട് ആലുംപറമ്പില്‍ നിന്ന് കൊടികയറ്റക്കാഴ്ച ആരംഭിച്ച് വട്ടേക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് 12 ന് ജാറത്തിലെത്തി കൊടികയറ്റം നടത്തി. ഈ സമയം താബൂത്ത് കാഴ്ചയും ജാറത്തിലെത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കര്‍ ഹാജി കൊടികയറ്റം നിര്‍വ്വഹിച്ചു. പകലും രാത്രിയിലുമായി വിവിധ ക്ലബ്ബുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ 30 ഓളം കാഴ്ചകളാണ് രണ്ട് ദിവസങ്ങളിലായി നടന്ന നേര്‍ച്ചയിലെത്തിയത്.