ഷോര്‍ട്ട് സര്‍ക്യൂട്ട്; തലക്കോട്ടുകരയില്‍ വീട് കത്തിനശിച്ചു.

കേച്ചേരിക്കടുത്ത് തലക്കോട്ടുകരയില്‍ വീട് കത്തിനശിച്ചു. തലക്കോട്ടുകര സ്വദേശി അര്‍ജുനന്റെ ഓടുമേഞ്ഞ വീടാണ് ഇന്ന് രാവിലെ കത്തിനശിച്ചത്. വീടിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. രാവിലെ 10 മണിയോടെയാണ് വീടിനുള്ളില്‍ നിന്നും തീ കണ്ടത്. ഓടുമേഞ്ഞ വീടായതിനാല്‍ തീ പെട്ടെന്ന് പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്തുനിന്ന് ഉടനെതന്നെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. കുന്നംകുളം ഫയര്‍ ഓഫീസര്‍ വൈശാഖ്, ലീഡിങ് ഫയര്‍മാന്‍ മാരായ രതീഷ് ചന്ദ്രന്‍, സുജിത്, സൂരജ്, ശിവന്‍, അനീഷ്, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്.