പുന്നയൂര്‍ പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ സംഗമം നടത്തി.. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷ നല്‍കിയിട്ടുള്ളവരും സ്വന്തമായി ഭൂമിയുള്ളവരും ഇതുവരെയും പഞ്ചായത്തുമായി എഗ്രിമെന്റ് വെക്കാത്തവരുമായ ഗുണഭോക്താക്കളുടെ സംഗമം അകലാട് അല്‍സാക്കി ഹാളില്‍ നടത്തി. 2020 ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുള്ള ഗുണഭോക്താക്കളുടെ യോഗം പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ.വിശ്വനാഥന്‍ മാസ്റ്റര്‍, ഷമീം അഷറഫ്, എ.കെ.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിസ്‌ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് പ്രിയ, വി.ഇ.ഒ മാരായ ടി.ബി.ശശിധരന്‍, വിമല്‍രാജ് എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT