തളി ലോക്കല്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു.

Advertisement

Advertisement

വരവൂര്‍ പഞ്ചായത്തിലെ തിച്ചൂരില്‍ പരേതനായ കുന്നത്ത് പുരയ്ക്കല്‍ സുചീന്ദ്രന്റെ കുടുംബത്തിന് സി.പി.എം തളി ലോക്കല്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം ദേവസ്വം, പട്ടികജാതി, പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.സി.പി.എം ജില്ലാ കമ്മറ്റിയംഗം കെ.പി.രാധാകൃഷ്ണന്‍ അധ്യക്ഷനായി. മുന്‍ എം.എല്‍.എ യു.ആര്‍.പ്രദീപ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നബീസ, പി.എ. ബാബു, പി.ശങ്കരന്‍കുട്ടി, പി.പി.സുനിത, കെ.കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.