ആഘോഷ വേളകള്‍ കണ്ണീരില്‍ കുതിര്‍ക്കരുതെന്ന അഭ്യര്‍ത്ഥന ഫുട്‌ബോള്‍ ആരാധകരോട്,നടത്തി രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. അധികൃതര്‍

Advertisement

Advertisement

 

ആഘോഷ വേളകള്‍ കണ്ണീരില്‍ കുതിര്‍ക്കരുതെന്ന അഭ്യര്‍ത്ഥന ഫുട്‌ബോള്‍ ആരാധകരോട്,നടത്തി രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. അധികൃതര്‍. ലോകകപ്പിന്റെ ആവേശത്തില്‍ ഇഷ്ട ടീമുകളുടെ പതാകയും തോരണങ്ങളും വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടുള്ള ഫുട്ബോള്‍ ആരാധകരോട് കെഎസ്ഇബി അധികൃതരുടെ അഭ്യര്‍ത്ഥന.
വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന മുന്നറിയിപ്പാണ് കെ എസ് ഇ ബി അധികൃതര്‍ മുന്നോട്ട് വെയ്ക്കുനത്. ഫുട്‌ബോള്‍ ആരാധകരുടെ ലോകകപ്പ് അലങ്കാരങ്ങളില്‍ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയും വൈദ്യുതി വകുപ്പ് പങ്കുവെയ്ക്കുന്നു. ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. ചില ഭാഗങ്ങളില്‍ വൈദ്യുത ലൈനില്‍ ഫുട്‌ബോള്‍ ടീമുകളുടെ കൊടി കെട്ടിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കു വെച്ചാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.