ചൂണ്ടല്‍ തത്ത്വമസി ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍വിളക്ക് മഹോത്സവം നടന്നു.

Advertisement

Advertisement

ചൂണ്ടല്‍ തത്ത്വമസി ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പന്‍വിളക്ക് മഹോത്സവം നടന്നു. വൈകീട്ട് ആറരയ്ക്ക് പാറപ്പുറം മഹാവിഷ്ണു ക്ഷേത്ര സന്നിധിയില്‍ നിന്നും മരത്തംകോട് മഠപതി അയ്യപ്പന്‍ ജ്യോതിപ്രകാശ് മകന്‍ ആന്‍ഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാലക്കൊമ്പ് എഴുന്നെള്ളിപ്പ് നടന്നു. മാളികപ്പുറങ്ങളുടെ താലത്തിന്റെയും ഉടക്കു പാട്ടിന്റെയും, അകമ്പടിയോടെയുള്ള പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ചൂണ്ടല്‍ ജുമാ അത്ത് മസ്ജിദിന് മുന്നില്‍ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. താലമേന്തിയ മാളികപുറങ്ങള്‍ക്കും, അയ്യപ്പന്‍മാര്‍ക്കുമുള്‍പ്പെടെ പഴവും വടയും ശീതള പാനീയവുമടങ്ങുന്ന ലഘു ഭക്ഷണം വിതരണം ചെയ്തു. വര്‍ഷങ്ങളായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളക്കാലോഷത്തിന് ലഘുഭക്ഷണം നല്‍കി വരുന്നത് മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാണ്. വിളക്ക് മഹോത്സവത്തിനെ വര്‍ണ്ണാഭമാക്കാന്‍ പെലക്കാട്ടു പയ്യൂര്‍ തപസ്യ കാവടി സംഘത്തിന്റെ കാവടിയും , തിപ്പിലശ്ശേരി ബ്രദേഴ്‌സിന്റെ നാദസ്വരവും പുതുശ്ശേരി രഞ്ജിത്തിന്റെ മേളപ്രമാണി തത്വത്തിലുള്ള പഞ്ചവാദ്യവും ചിറയ്ക്കല്‍ ശ്രീപത്മനാദന്‍ എന്ന കൊമ്പനും അകമ്പടിയായി. ചൂണ്ടല്‍ സെന്ററില്‍ വാഴപോള ഉപയോഗിച്ച്
അയ്യപ്പന്റെയും , വാവരുടെയുമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ മാതൃകകള്‍ സജ്ജമാക്കിയ ശേഷം ചിത്രങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു അയ്യപ്പ സ്തുതികളും ശരണം വിളികളുമായി പാലക്കൊമ്പ് എഴുന്നെള്ളിപ്പ് പന്തലിലെത്തി സമാപിച്ചു. പ്രസാദ ഊട്ടിന് ശേഷം ഉടക്കു പാട്ടും പുലര്‍ച്ചെ വിളക്കാചാരങ്ങളായ വെട്ടും തടയും, കനലാട്ടം തുടങ്ങിയ ചടങ്ങുകളോടെ അയ്യപ്പന്‍ വിളക്കാഘോഷത്തിന് സമാപനമായി.