കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ പുരുഷ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്‍മാരായി.

Advertisement

Advertisement

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ പുരുഷ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്‍മാരായി.
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിന്റെ ഫൈനലില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജേതാക്കളായ സെന്റ് ജോസഫ് ദേവഗിരി കോളേജിനെ 3 – 0 ന് പരാജയപെടുത്തിയാണ് ശ്രീകൃഷ്ണ കിരീടം ചൂടിയത്. സെമിഫൈനല്‍ മത്സരത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജിനെയും 3- 0 ന് കീഴടക്കിയിരുന്നു. വ്യക്തിഗത കിരീടം
ശ്രീ കഷ്ണ കോളേജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥി എ.പി. വിനയ് നേടി. എ.പി. വിനയ്, ഇന്ത്യന്‍ ജൂനിയര്‍ താരം അരവിന്ദ് വി.സുരേഷ്,
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍
രവികൃഷ്ണ സജയന്‍, അദിത്,ഷാനവാസ്, കമല്‍ കൃഷ്ണന്‍, അഭിഷേക് രൂപേഷ് എന്നിവരടങ്ങുന്ന ടീമാണ് ശ്രീകൃഷ്ണയ്ക്ക് വേണ്ടി ഇന്റര്‍ സോണ്‍
ഷട്ടില്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ ട്രോഫികള്‍ സമ്മാനിച്ചു.