ഫുട്ബോൾ ലോകകപ്പ്‌ ; ഡി.വൈ.എഫ്.ഐ. ചൂണ്ടൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ചോട്ടിലപ്പാറ സിറ്റി ഗയ്‌സിന് കിരീടം

Advertisement

Advertisement

ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ. ചൂണ്ടൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ചൂണ്ടൽ ചാക്കോളാസ് ടർഫിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റ് സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം എം.ബി. പ്രവീൺ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ് ഐ. മേഖല പ്രസിഡണ്ട് സി.ജെ. ജിതിൻ അധ്യക്ഷനായി. സി.പി.ഐ.എം. ചൂണ്ടൽ ലോക്കൽ സെക്രട്ടറി ടി.പി.റാഫേൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. പീതാംബരൻ, പി.സി.രതീഷ്, സി.എ. ഗോപി,ഡി.വൈ.എഫ്.ഐ.കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് എൻ.എസ്. വിഷ്ണു, മേഖല സെക്രട്ടറി സി.എസ്.അഖിൽ എന്നിവർ സംസാരിച്ചു. പത്ത് ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ ചോട്ടിലപ്പാറ സിറ്റി ഗയ്സ് വിന്നേഴ്സ് ട്രോഫിക്കും
തൂവാന്നൂർ സത്കല റണ്ണേഴ്സ് ട്രോഫിക്കും അർഹരായി. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഹസനുൽ ബന്ന, പഞ്ചായത്തംഗം എൻ.എസ്. ജിഷ്ണു എന്നിവർ സമ്മാന വിതരണം നടത്തി.