മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളാഘോഷം

Advertisement

Advertisement

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളാഘോഷം നടന്നു. തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലി നടന്നു. മറ്റം സെന്റര്‍ ചുറ്റിയ റാലി ദേവാലയത്തിലെത്തി
സമാപിച്ചതിനെ തുടര്‍ന്ന് ഫൊറോന വികാരി ഫാ.ഷാജു ഊക്കന്‍ പതാക ഉയര്‍ത്തി ക്രിസ്തുരാജന്റെ തിരുനാളാഘോഷം
ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാ.സജില്‍ കണ്ണനായ്ക്കല്‍, വിശ്വാസ പരിശീലന യൂണിറ്റിന്റെ പ്രിന്‍സിപ്പാള്‍ വി.കെ ജോര്‍ജ്ജ് മാസ്റ്റര്‍, വിശ്വാസ പരിശീലന അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.