സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളംബര ജാഥ നടത്തി.

Advertisement

Advertisement

തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളംബര ജാഥ നടത്തി. മഴുവഞ്ചേരിയില്‍ നിന്ന് ആരംഭിച്ച നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച റാലി ചൂണ്ടലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ലിജോ പനക്കല്‍ ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ മണ്ഡലം പ്രസിഡണ്ട് കെ.വി വില്യംസ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം സെക്രട്ടറിമാരായ എം.എം. മുഹ്‌സിന്‍, ഗ്രീഷ്മ സുരേഷ്, പ്രണവ് കല്ലാട്ട്, കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എം എം ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.