ചെറുതുരുത്തി ഭാരതപ്പുഴ കൊച്ചിന്‍ പാലത്തിന് സമീപം കുളിക്കാന്‍ ഇറങ്ങി മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Advertisement

Advertisement

ചെറുതുരുത്തി ഭാരതപ്പുഴ കൊച്ചിന്‍ പാലത്തിന് സമീപം കുളിക്കാന്‍ ഇറങ്ങി മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി കോട്ടയം കോട്ടമുറി ശിവഗംഗവീട്ടില്‍ ജിഷ്ണു എം.നായര്‍ (22) ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടുകൂടി കൊച്ചിന്‍ പാലത്തിനു സമീപം കൂട്ടുകാരനും കൂടി കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് കൂട്ടുകാരന്‍ പറയുന്നത്. ജിഷ്ണുവിന്റെ കൂട്ടുകാരന്‍ ഇന്നലെ രക്ഷപ്പെട്ടിരുന്നു. രാത്രി തന്നെ ഷൊര്‍ണൂര്‍ ഫയര്‍ സര്‍വീസും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ജിഷ്ണുവിന്റെ മൃതദേഹം കിട്ടിയില്ല. ബുധനാഴ്ച രാവിലെ ഫയര്‍ സര്‍വീസിന്റെ സ്‌കൂബ ടീമും, ക്രിട്ടിക്കല്‍ കയര്‍ വിഭാഗവും രാവിലെ നടത്തിയ തിരച്ചലിലാണ്് മൃതദേഹം ഭാരതപ്പുഴയില്‍ നിന്ന് കിട്ടിയത്.