വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വരവൂരില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.

Advertisement

Advertisement

തളി പേങ്ങാട്ടിരി വീട്ടില്‍ ശശിയുടെ മകന്‍ ശരത് (17)ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വരവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ +2 വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തില്‍ വച്ച് നടന്നു. മാതാവ് രതി സഹോദരി ശരണ്യ.