ഗുരുവായൂര്‍ നഗരസഭ കണ്ടിജന്റ് വിഭാഗത്തില്‍നിന്ന് വിരമിച്ച തൊഴിലാളി എം.കെ.ദേവാനന്ദന് യാത്രയപ്പ് നല്‍കി

Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭ കണ്ടിജന്റ് വിഭാഗത്തില്‍നിന്ന് വിരമിച്ച തൊഴിലാളി എം.കെ.ദേവാനന്ദന് യാത്രയപ്പ് നല്‍കി. കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നഗരസഭ വായനശാല ഹാളില്‍ നടന്ന യാത്രയപ്പ് സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ്. മനോജ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡണ്ട് ടി.എ.ഷെജീര്‍, ജില്ല പ്രസിഡണ്ട് എം.കെ. സുനില്‍, കെ.ജി. സന്ധ്യ, എ.വി. റെയ്‌നസ്, ജെയിംസ് ആളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.