ചാവക്കാട് മേഖലയിലെ വിവിധ പള്ളികളില്‍ ബദര്‍ അനുസ്മരണം നടന്നു

Advertisement

Advertisement

ചാവക്കാട് മേഖലയിലെ വിവിധ പള്ളികളില്‍ ബദര്‍ അനുസ്മരണം നടന്നു. തിരുവത്ര ബദര്‍ പള്ളിയില്‍ മൗലൂദ് പാരായണം കൂട്ട പ്രാര്‍ത്ഥന അന്നദാന വിതരണം എന്നിവ നടന്നു. തിരുവത്ര മഹല്ല് ഖതീബ് ഹസന്‍ ലത്തീഫി ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരവാഹികളായ ഫാറൂഖ് ഹാജി, അമീര്‍ ഹംസ, ടി മുഹമ്മദ്, മുന്തിര്‍, ഹംസ കോയ, ആര്‍എം അലി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മേഖലയിലെ മണത്തല ജുമാ മസ്ജിദ്, എടക്കഴിയൂര്‍ ജുമാ മസ്ജിദ്, ചാവക്കാട് ടൗണ്‍ മസ്ജിദ,് കിറാമന്‍കുന്ന് ജുമാ മസ്ജിദ് എന്നിവിടങ്ങളിലും ബദര്‍ അനുസ്മരണം നടന്നു.