തിരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് കെ.രാധാകൃഷ്ണന്‍ , എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിസിടിവി ഓഫീസ് സന്ദര്‍ശിച്ചു

Advertisement

Advertisement

ലോക്‌സഭ തിരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന്് മന്ത്രിയും, ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ കെ.രാധാകൃഷ്ണന്‍. സിസിടിവി ഓഫീസ് സന്ദര്‍ശിച്ച ശേഷം പ്രത്യേക അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭരണത്തിനെതിരായുള്ള തരംഗമോ, അടിയൊഴുക്കുകളോ ഇല്ല. ബോധപൂര്‍വ്വമുള്ള ഈ പ്രചരണത്തിന് പിന്നില്‍ യുഡിഎഫാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ കൈവരിച്ച നേട്ടങ്ങളെ പറ്റി കേന്ദ്രത്തിലെ നീതി ആയോഗ് പോലെയുള്ള ഏജന്‍സികളുടെ പട്ടിക മാത്രം പരിശോധിച്ചാല്‍ മതി. സാമ്പത്തികമായി കേന്ദ്രം, കേരളത്തെ ചുറ്റിവരിയുമ്പോഴും നാടിന്റെ വികസനത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇ.ഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണ്. ഇത്‌കൊണ്ടൊന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാകില്ല.

ഇലക്ട്രല്‍ ബോണ്ട് അഴിമതിയില്‍ മുഖം വികൃതമായ ബിജെപി ആരോപണങ്ങളുടെ കറയില്ലാത്ത സിപിഎമ്മിനെതിരെ തിരിഞ്ഞതിന്റെ ഫലമാണ് തൃശ്ശര്‍ ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട്് മരവിപ്പിക്കല്‍.അനാവശ്യ അന്വേഷണവും നടക്കുന്നു.ഇതുകൊണ്ടൊന്നും പാര്‍ട്ടിയെ തളര്‍ത്താനാകില്ല.
ഇടത് സ്ഥാനാര്‍ത്ഥി പറഞ്ഞു. മോദിയുടെ നിരന്തര സന്ദര്‍ശനം കൊണ്ട് ഒരു ഉപകാരവും ആ പാര്‍ട്ടിയ്ക്ക് ലഭിക്കില്ലെന്നും, ദേശീയ തലത്തില്‍ ഇടത്പക്ഷത്തെ അവണിക്കാനാകില്ലെന്നും കെ.രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സിസിടിവി ഓഫീസ് സന്ദര്‍ശിക്കാനെത്തിയ ദേവസ്വം-പിന്നോക്കക്ഷേമ-പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കൂടിയായ കെ.രാധാകൃഷ്ണനെ സിസിടിവി ചെയര്‍മാന്‍ കെ.സി.ജോണ്‍സണ്‍, ഡയറക്ടര്‍മാരായ കെ.എം.എഡ്‌വിന്‍, കെ.സി.ജോസ്, പി.എം.സോമന്‍, ജനറല്‍ മാനേജര്‍ സിന്റോ ജോസ്, കോര്‍ഡിനേറ്റര്‍ ജോസ് മാളിയേക്കല്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.എസ്.ടോണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം സിപിഎം ഏരിയ സെക്രട്ടറി എം.എന്‍.സത്യന്‍, ജില്ലാ കമ്മറ്റിയംഗം എം.ബാലാജി, എന്‍സിപി സംസ്ഥാന കമ്മറ്റിയംഗം ഇ.എ.ദിനമണി എന്നിവരും ഒപ്പമുണ്ടായിരുന്നു.