മോദി കുന്നംകുളത്ത്; പൊതു സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നു

Advertisement

Advertisement

ചെറുവത്തൂര്‍ ഗ്രൗണ്ടിലെ സമ്മേളന വേദിയില്‍ മലയാളത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്താണ് മോദി പ്രസംഗം ആരംഭിച്ചത്. ശക്തന്റെ മണ്ണില്‍ ഒരിക്കല്‍കൂടി വരാനായതില്‍ സന്തോഷമുണ്ടെന്ന് മോദി. കേരളത്തില്‍ പുതിയ തുടക്കം, പുതിയ വികസന വര്‍ഷം, പുതിയ രാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും, മോദിയുടെ ഗ്യാരണ്ടിയുടെ ഗുണം സര്‍വ്വര്‍ക്കും ലഭിക്കുമെന്നും പ്രധാനമന്ത്രി.

ഭാരതത്തിന്റെ മുഖമുദ്ര വികസന പദ്ധതികള്‍ ആയിരിക്കും. അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ ദക്ഷിണേന്ത്യയിലും കൊണ്ടു വരും. ഈ തെരെഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ്. വരുന്ന 5 വര്‍ഷങ്ങളിലും സൗജന്യ റേഷന്‍ തുടരും. 36 ലക്ഷത്തിലേറെ കണക്ഷന്‍ ജല്‍ജീവന്‍ മിഷന്‍ വഴി നല്‍കി. 70 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കും. കേരളത്തില്‍ നിന്നും ബി.ജെ.പി ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങും.
ഇടതുപക്ഷത്തിനെതിരെ മോദി ആഞ്ഞടിച്ചു. കരുവന്നൂര്‍ അഴിമതി പരാമര്‍ശിച്ച മോദി അഴിമതിയുടെ പുതിയ മോഡലുകളാണ് കേരളത്തിലെന്ന് വിമര്‍ശിച്ചു.