പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ (90) അന്തരിച്ചു.

Advertisement

Advertisement

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ (90) അന്തരിച്ചു.90 വയസ്സായിരുന്നു.
നടന്‍ മനോജ്.കെ ജയന്‍ മകനാണ്.
ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനാണ്. തൃപ്പൂണിത്തുറയിലെ വസതിയില്‍
വെച്ചായിരുന്നു അന്ത്യം. അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം.
ശ്രീകോവില്‍ നട തുറന്നു…വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക..രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ…
തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
കേരള സം?ഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീട്ടില്‍
തന്നെയായിരുന്നു. നിരവധി തമിഴ്,മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. നക്ഷത്രദീപങ്ങള്‍ തിളങ്ങി, ഹൃദയംദേവാലയം, പ്രാണ സഖി നിന്‍ എന്നിവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍