യു.ഡി.എഫ്. പ്രചരണസമാപനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

Advertisement

Advertisement

ചൂണ്ടല്‍ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേച്ചേരിയില്‍ സംഘടിപ്പിച്ച പ്രചരണസമാപനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു. മഴുവഞ്ചേരി വടക്കൂട്ട് വീട്ടില്‍ ജയന്‍ (53) ആണ് മരിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ജാനകി. മക്കള്‍ കിരണ്‍ , കീര്‍ത്തി. മരുമക്കള്‍ : ശ്രീജേഷ് , പ്രജിത.