ഏറെ വൈകിയും വോട്ടിങ് തുടരുന്നു. വിവിധ ഇടങ്ങളില്‍ പ്രതിഷേധം; കയ്യാങ്കളി

Advertisement

Advertisement

സംസ്ഥാനത്ത് ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 69.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വിവിധയിടങ്ങളില്‍ ഔദ്യോഗിക വോട്ടിംഗ് സമയം അവസാനിച്ചതിന് ശേഷവും വോട്ടിംഗ് തുടരുകയാണ്. 6 മണിക്ക് മുന്‍പായി എത്തിയവരെ ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. സാങ്കേതിക തകരാര്‍ മൂലം വിവിധയിടങ്ങളില്‍ വോട്ടിങ് മന്ദഗതിയിലായതാണ് പോളിങ് നീളാന്‍ കാരണം. വിവിധ സ്ഥലങ്ങളില്‍ വോട്ടിങ്ങിലെ തടസ സാഹചര്യങ്ങളില്‍ വോട്ടര്‍മാര്‍ പ്രതിഷേധിക്കുന്നു. വടകര നരിപ്പറ്റയില്‍ ടോക്കണ്‍ വാങ്ങിയവര്‍ പുറത്ത് പോയി തിരിച്ച് വന്നതുമായി സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലെത്തി.

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് 10 പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് 32കാരനുള്‍പ്പെടെ 3 പേര്‍ മരിച്ചു.

2019 ല്‍ 77.84% ആയിരുന്നു പോളിങ് ശതമാനം. പോളിങ് അവസാനിച്ചാലും ഈ നിലയിലേക്ക് വോട്ടിങ് നിരക്ക് ഉയരാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍