ഗുരുവായൂരില്‍ 22 പേര്‍ക്ക് കൂടി കൊവിഡ്

Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 433 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പോസറ്റീവായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 6819 ആയി. ഇതില്‍ 6465 പേര്‍ രോഗമുക്തരായി. നിലവില്‍ 308 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 248 പേര്‍ വീടുകളിലും 60 പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. നഗരസഭയുടെ രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകളിലായി 56 പേരുണ്ട്. കിഴക്കേനടയിലെ അമ്പാടിയില്‍ എട്ട് പേരും ദേവസ്വത്തിന്റെ പൂക്കോടുള്ള ശ്രീകൃഷ്ണ സദനത്തില്‍ 48 പേരുമാണുള്ളത്. നഗരസഭയിലെ 43-ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 21 പേരാണ് ചികിത്സയിലുള്ളത്. 28ല്‍ 20 പേരും 19 പേരും 11,22 എന്നീ വാര്‍ഡുകളില്‍ 18 പേര്‍ വീതവും 42ല്‍ 16 പേരും 41ല്‍ 14 പരും 26, 38 എന്നീ വാര്‍ഡുകളില്‍ 13 പേര്‍ വീതവും 25ല്‍ 11 പേരും ചികിത്സയിലുണ്ട്. മറ്റു വാര്‍ഡുകളില്‍ 10 ല്‍ താഴെയാണ് രോഗികളുടെ എണ്ണം. 43 വാര്‍ഡുകളില്‍ എട്ടെണ്ണം കണ്ടെയിന്‍മെന്റ് സോണിലാണ്. നഗരസഭ പരിധിയില്‍ 83 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 5.08 ആണ് ശനിയാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.