ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു.

Advertisement

Advertisement

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഗുരുവായൂര്‍ മാണിക്കത്ത്പടി വലിയകത്ത് നൂറുദ്ധീന്‍ (64) ആണ് മരിച്ചത്. മാണിക്കത്ത്പടിയിലെ സ്വകാര്യഫ്‌ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇന്നലെ രാത്രി പത്തോടെ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ വീടിന് സമീപത്തെ റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഖബറടക്കം വൈകീട്ട് നടക്കും. സുബൈദയാണ് ഭാര്യ. ജുനൈദ് മകനാണ്.