ചാവക്കാട് ദേശീയപാത തിരുവത്രയില്‍ റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന്‍ മരിച്ചു.

Advertisement

Advertisement

ചാവക്കാട് ദേശീയപാത തിരുവത്രയില്‍ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് വയോധികന്‍ മരിച്ചു. അകലാട് മൊയ്ദീന്‍ പള്ളിക്ക് സമീപം ആലിപുരക്കല്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ടെയാണ് തിരുവത്ര കുമാര്‍ സ്‌കൂളിന് സമീപം ലോട്ടറി വില്‍പനക്കാരനായ ശങ്കരന്‍ അപകടത്തില്‍പെട്ടത്. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ ശങ്കരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ശങ്കരനെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് 2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.