നെല്ലുവായ് എന്‍.എസ്.എസ്.കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു.

Advertisement

Advertisement

നെല്ലുവായ് എന്‍.എസ്.എസ്.കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് വി.ശങ്കരനാരായണന്‍ നായര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി കെ.വി.വാസുദേവന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് 2019ലെ കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച സമുദായംഗം കലാമണ്ഡലം നാരായണന്‍ നായരെ ആദരിച്ചു. പ്രസിഡന്റ് വി.ശങ്കരനാരായണന്‍ നായര്‍ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.വി.വാസുദേവന്‍ ഉപഹാരം നല്‍കി. കെ.എന്‍.ഉണ്ണികൃഷ്ണന്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭരണ സമിതി അംഗങ്ങളായ സി.രവീന്ദ്രന്‍, സന്തോഷ് എസ്. നായര്‍, വി.എ.രാജന്‍ എന്നിവര്‍ പങ്കെടുത്തു.