26 C
Kunnamkulam
Saturday, May 25, 2024

കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തന്‍ചിറ റോഡ് ടാറിങ് ആരംഭിച്ചു

വര്‍ഷങ്ങളായി സഞ്ചാര യോഗ്യമല്ലാതെ കിടന്നിരുന്ന കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തന്‍ചിറ റോഡ് ടാറിങ് ആരംഭിച്ചു. നബാര്‍ഡില്‍ നിന്നും 5.60 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. 3. 430 കി.മീറ്റര്‍ നീളത്തിലും 5.5...

തിരുമിറ്റക്കോട് മണ്ണെടുപ്പ് കേന്ദ്രത്തില്‍ നിന്ന് ഭീമന്‍ പാറകള്‍ ഉരുണ്ട് ജനവാസ കേന്ദ്രത്തില്‍ വീണു

തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടത്തെ മണ്ണെടുപ്പ് കേന്ദ്രത്തില്‍ നിന്ന് ഭീമന്‍ പാറകള്‍ ഉരുണ്ട് ജനവാസ കേന്ദ്രത്തില്‍ വീണു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. കുന്നിടിച്ചുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്നുണ്ട്. ചാലിശേരി പോലീസ് സ്ഥലത്തെത്തി.   (പ്രതീകാത്മക ചിത്രം)    

കടങ്ങോട് മണ്ടംപറമ്പ് സ്വദേശി ആന്ധ്രയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പ് സ്വദേശി ആന്ധ്രയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ചുള്ളിവളപ്പില്‍ പരേതനായ ശിവശങ്കരന്റെ മകന്‍ മണികണ്ഠന്‍ (42) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുന്നതിന് വേണ്ടി ഒരാഴ്ച മുമ്പാണ് ആന്ധ്രയില്‍...

കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ മണ്ണഴി മുരളിക്ക് സി.സി.ടി.വി വാര്‍ത്ത തുണയായി.

ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് ഓട്ടിസം ബാധിച്ച മക്കളേയും രോഗിയായ ഭാര്യയേയും കൊണ്ട് വീട് വിട്ടിറങ്ങാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ മണ്ണഴി മുരളിക്ക് സി.സി.ടി.വി വാര്‍ത്ത തുണയായി. മുരളിയേയും...

എരുമപ്പെട്ടിയില്‍ മൈ ഗാംങ്ങ് ഐക്കണ്‍സിന്റെ നേതൃത്വത്തില്‍ ആദൂര്‍ സൂപ്പര്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു

നാല് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ആദൂര്‍ നിവാസികളെ ഒരുമിച്ചു കൂട്ടുക എന്ന ലക്ഷ്യത്തോടെ മുതിര്‍ന്ന ആളുകളെയും ലീഗിന്റെ ഭാഗമാക്കിയിരുന്നു. രാവിലെ മുതല്‍ രാത്രിവരെ നടന്ന മത്സരത്തില്‍ മൈ ഗാങ്ങ് ഐക്കണ്‍ എന്ന ടീം...

എരുമപ്പെട്ടി മുരിങ്ങാത്തേരി കുടുംബ ട്രസ്റ്റിന്റെ 20-ാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു

എരുമപ്പെട്ടി മുരിങ്ങാത്തേരി കുടുംബ ട്രസ്റ്റിന്റെ 20-ാം വാര്‍ഷിക സംഗമം തൃശൂര്‍ അതിരൂപത വികാരി ജനറല്‍ ഫാ.ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി തിരുഹൃദയ പള്ളിയില്‍ നടന്ന ദിവ്യബലിയോടെയാണ് സംഗമം ആരംഭിച്ചത്. ഫാ.ജോയ് മുരിങ്ങാത്തേരി...

കടങ്ങോട് റോഡിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

എരുമപ്പെട്ടി: കടങ്ങോട് റോഡിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. നെല്ലുവായ് മാങ്ങരപുഞ്ചയില്‍ വീട്ടില്‍ കൃഷ്ണന്‍(52) ആണ് പരിക്കേറ്റത്..പരിക്കേറ്റ കൃഷ്ണനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

കുണ്ടന്നൂര്‍ ചുങ്കം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച്...

കുണ്ടന്നൂര്‍ ചുങ്കം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പാടത്തേക്ക് മറിഞ്ഞു.പിക്കപ്പ് വാനിലുണ്ടായിരുന്നവര്‍ പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ കര്‍ണാടകയില്‍ നിന്ന് കരിമ്പുമായി വന്നിരുന്ന...

ജില്ലയിലെ മികച്ച കായിക അധ്യാപകനുള്ള പുരസ്‌ക്കാരം ലഭിച്ച മുഹമ്മദ് ഹനീഫയെ ആദരിച്ചു

എസ് ആന്റ് എസ് ഇലവന്‍ ക്രിക്കറ്റ് ടീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച കായിക അധ്യാപകനുള്ള പുരസ്‌ക്കാരം ലഭിച്ച മുഹമ്മദ് ഹനീഫയെ ആദരിച്ചു. എരുമപ്പെട്ടി യുണൈറ്റഡ് ടര്‍ഫില്‍ നടന്ന ചടങ്ങില്‍ ടീം മാനേജര്‍മാരായ എം.എ.ഷാനവാസ്,...

പുതിയ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും ഗ്രന്ഥശാല സമര്‍പ്പണവും

പുതിയതായി നിര്‍മ്മിച്ച എരുമപ്പെട്ടി എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കേശവന്‍ മാസ്റ്റര്‍ ഗ്രന്ഥശാല സമര്‍പ്പണവും നടന്നു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തലപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ പി.ഋഷികേശ് ഉദ്ഘാടനം നിര്‍വഹിച്ചു. എരുമപ്പെട്ടി...