28.2 C
Kunnamkulam
Thursday, March 28, 2024

കെ.രാധാകൃഷ്ണന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ മഹിളാ മുന്നണി എരുമപ്പെട്ടി വെസ്റ്റ് മേഖല കണ്‍വെന്‍ഷന്‍ നടന്നു

ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടതുപക്ഷ മഹിളാ മുന്നണി എരുമപ്പെട്ടി വെസ്റ്റ് മേഖല കണ്‍വെന്‍ഷന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു....

മങ്ങാട് കോട്ടപ്പുറത്ത് അനധികൃതമായി നടത്തിയിരുന്ന മണ്ണെടുപ്പ് പോലീസ് തടഞ്ഞു

എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറത്ത് അനധികൃതമായി നടത്തിയിരുന്ന മണ്ണെടുപ്പ് പോലീസ് തടഞ്ഞു. മണ്ണെടുപ്പ് നടത്തിയിരുന്ന ഒരു ടിപ്പര്‍ ലോറിയും ഒരു ജെസിബിയും എരുമപ്പെട്ടി പൊലീസ് പിടിച്ചെടുത്തു. വീട് നിര്‍മ്മാണത്തിനെന്ന പേരിലാണ് മണ്ണെടുത്ത് ലോറിയില്‍ പുറത്തേയ്ക്ക്...

കുഞ്ഞുകുഞ്ഞു വര്‍ണ്ണയുമായി കുന്നത്തേരി പാടശേഖരത്തില്‍ ഒരു പുഞ്ചക്കാലം.

കുഞ്ഞുകുഞ്ഞു വര്‍ണ്ണയുമായി കുന്നത്തേരി പാടശേഖരത്തില്‍ ഒരു പുഞ്ചക്കാലം. പരീക്ഷണടിസ്ഥാനത്തില്‍ ചെയ്ത കൃഷി കര്‍ഷകര്‍ക്ക് മികച്ച വിളവാണ് നല്‍കിയിരിക്കുന്നത്.മുണ്ടകന്‍ കൊയ്ത്ത് കഴിഞ്ഞ് മീന ചൂടേറ്റ് വറ്റിവരണ്ട് കിടക്കുന്ന 120 ഏക്കറോളം വരുന്ന എരുമപ്പെട്ടി കുന്നത്തേരി...

എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ തെരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി...

ഇടതുപക്ഷ ജനാധിപത്യ മുന്നണി എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ തെരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. കുണ്ടന്നൂരില്‍ നടന്ന കണ്‍വെന്‍ഷന് വടക്കാഞ്ചേരി ഏരിയ കമ്മറ്റിയംഗം എം.എസ്.സിദ്ധന്‍ അധ്യക്ഷത വഹിച്ചു....

എരുമപ്പെട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കൂടി നമസ്‌കാരം നടത്തി

എരുമപ്പെട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കുന്നംകുളം ഭദ്രാസനം യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കൂടി നമസ്‌കാരം നടത്തി. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. പള്ളിയിലെത്തിയ...

സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

വരവൂര്‍ പഞ്ചായത്തിലെ തിച്ചൂര്‍ അത്തിക്കുന്ന് കോളനിയില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ നിര്‍വഹിച്ചു.വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത അധ്യക്ഷയായി.വൈസ് പ്രസിഡന്റ്...

സൗജന്യ ത്വക്ക് രോഗ നിര്‍ണ്ണയ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു.

എരുമപ്പെട്ടി പഞ്ചായത്തിന്റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ എരുമപ്പെട്ടി പ്രൊവിഡന്‍സ് കോളേജില്‍ വെച്ച് സൗജന്യ ത്വക്ക് രോഗനിര്‍ണ്ണയ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍...

എല്‍ ഡി എഫ് വരവൂര്‍ ലോക്കല്‍ തെരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ കെ.വി.നഫീസ ഉദ്ഘാടനം ചെയ്തു

ഇടതുപക്ഷ ജനാധിപത്യ മുന്നണി വരവൂര്‍ ലോക്കല്‍ തെരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.നഫീസ ഉദ്ഘാടനം ചെയ്തു. വനിത പരിശീലന കേന്ദ്രത്തില്‍ നടന്ന കണ്‍വെന്‍ഷനി എല്‍.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ കെ.കെ. ബാബു...

മുട്ടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ മുട്ടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടക്കാഞ്ചേരി എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

എരുമപ്പെട്ടി തിപ്പല്ലൂരില്‍ അനധികൃത മണ്ണെടുപ്പ് പോലീസ് തടഞ്ഞു.

എരുമപ്പെട്ടി തിപ്പല്ലൂരില്‍ അനധികൃതമായി നടത്തിയിരുന്ന മണ്ണെടുപ്പ് പോലീസ് തടഞ്ഞു. മണ്ണെടുപ്പ് നടത്തിയിരുന്ന ഒരു ടിപ്പര്‍ ലോറിയും ഒരു ഹിറ്റാച്ചിയും പോലീസ് പിടിച്ചെടുത്തു. വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി എടുത്തിരുന്ന മണ്ണാണ് ലോറിയില്‍ പുറത്തേയ്ക്ക് കൊണ്ടുപോയിരുന്നത്....