30.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Erumapetty ഉപജില്ലാ മേളകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ചു

ഉപജില്ലാ മേളകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ചു

13

ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ,ഐടി, ഗണിത മേളകളില്‍ ഉപജില്ലാതലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രതിഭകളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ മെമ്പര്‍ മീന സാജന്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്,വാര്‍ഡ് മെമ്പര്‍ ആനി ടീച്ചര്‍,പി.ടി.എ. പ്രസിഡന്റ് വി.ബി.ജയേഷ്, എസ്.എം. സി. ചെയര്‍മാന്‍ വി.എസ്.ശ്രീജന്‍ എം.പി.ടി.എ.പ്രസിഡന്റ് ഗിരിജ ശിവരാമന്‍,എച്ച്.എം ബീന സി.ജെയ്ക്കബ്, പ്രിന്‍സിപ്പല്‍ ഷീബ ജോസ് എന്നിവര്‍ സംസാരിച്ചു.സമ്മാനങ്ങള്‍ കരസ്ഥമാക്കിയ എല്ലാ പ്രതിഭകള്‍ക്കും ആദരവ് നല്‍കി. 2026 സംസ്ഥാനതല ശാസ്ത്ര പുരസ്‌കാരം കരസ്ഥമാക്കിയ ‘ ആര്‍.അനാമിക, കെ.ആര്‍.വൈഗ എന്നീ വിദ്യാര്‍ത്ഥികളേയും ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ ക്രിക്കറ്റില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കിയ വിനോദ് എന്‍. പ്രസാദിനെയും പ്രത്യേകം അനുമോദിച്ചു. ഗണിതമേളയിലും സാമൂഹികശാസ്ത്ര മേളയിലും ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യു.പി.വിഭാഗം വിദ്യാര്‍ഥികള്‍, ഗണിതമേളയിലും പ്രവൃത്തി പരിചയമേളയിലും ഓവറോള്‍ രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളും അനുമോദനം ഏറ്റുവാങ്ങി.

 

ADVERTISEMENT
error: Content is protected !!