30.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Kechery ഫാറൂവ് നഈമി അല്‍ ബുഖാരി നടത്തിയ പഠന യാത്ര,ഹിജ്റ എസ്‌പെഡിഷന്‍ ദൃശ്യാവിഷ്‌കാരത്തിന്റെ പ്രദര്‍ശനം നവംബര്‍ 4...

ഫാറൂവ് നഈമി അല്‍ ബുഖാരി നടത്തിയ പഠന യാത്ര,ഹിജ്റ എസ്‌പെഡിഷന്‍ ദൃശ്യാവിഷ്‌കാരത്തിന്റെ പ്രദര്‍ശനം നവംബര്‍ 4 ന് വടുതലയില്‍

13

പ്രവാചകനായ മുഹമ്മദ് നബിയുടെ പാലായനത്തിന്റെ മുന്നൊരുക്കവും യാത്രക്കിടയിലെ അനുഭവങ്ങളും സംഭവങ്ങളും കോര്‍ത്തിണക്കി അറബ് ഗവേഷകരുടെ സഹകരണത്തോടെ, ഫാറൂവ് നഈമി അല്‍ ബുഖാരി നടത്തിയ പഠന യാത്ര, ഹിജ്റ എസ്‌പെഡിഷന്‍ ദൃശ്യാവിഷ്‌കാരത്തിന്റെ പ്രദര്‍ശനം നവംബര്‍ 4 ന് വടുതലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുതുവമ്മല്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി, തഅ്ജിലുല്‍ ഫുതൂഫ് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അവതിപ്പിക്കുന്ന ഹിജ്‌റ എസ്‌പെഡിഷന് വേദിയൊരുക്കുന്നത്. നവംബര്‍ 4 ബുധനാഴിച്ച വടുതല ആപ്പിള്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും.മുതുമ്മല്‍ മഹല്ല് പ്രസിഡണ്ട് അബ്ദുഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും എന്‍.കെ. അക്ബര്‍ എം.എല്‍ എ നിര്‍ദ്വഹിക്കും. കുന്നംകുളം നഗരസഭ കൗണ്‍സിലര്‍മാരായ ലബീബ് ഹസ്സന്‍, എന്‍ എ ഷനോഫ്,മഹല്ല് ഖത്തീബ് ഇബ്രാഹിം അഹ്സനി അല്‍ അഫ്ളലി, മഹല്ല് ഭാരവാഹികള്‍, സമീപ മഹല്ലുകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കുന്നംകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍മുതുവമ്മല്‍ മഹല്ല് ഭാരവാഹികള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!