തൈക്കാട് മേഖലയിലെ എസ്.എഫ്.ഐ. യുടെയും, ഡിവൈ എഫ് ഐയുടെയും നേതാവായിരുന്ന ഫാസിലിന്റെ 13ാം രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചു. സി. പി. ഐ. എം. പാലുവായ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാമാ ബസാറില്‍ നടന്ന അനുസ്മരണ യോഗം ഡി.വൈ. എഫ് ഐ.മുന്‍ ജില്ലാ സെക്രട്ടറി അഡ്വ. എന്‍. വി. വൈശാഖന് ഉദ്ഘാടനം ചെയ്തു.തൈക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.വി. സുരേഷ് അധ്യക്ഷനായി.പാലുവായ് ലോക്കല്‍ സെക്രട്ടറി എം.എ.ഷാജി തൈക്കാട് ലോക്കല്‍ സെക്രട്ടറി സി.ജെ. ബേബി, പാലുവായ്ലോക്കല് കമ്മറ്റി അംഗങ്ങളായ സി.എം ഹാരിസ്, ഷിബു, ഗുരുവായൂര്‍ നഗരസഭ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ബിന്ദു അജിത്കുമാര്‍, എന്നിവര്‍ സംസാരിച്ചു.



