30.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Kechery മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മഴവെള്ള സംഭരണിയുടെ നിര്‍മ്മാണത്തിന് തുടക്കം

മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മഴവെള്ള സംഭരണിയുടെ നിര്‍മ്മാണത്തിന് തുടക്കം

6

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചാത്തിന് കീഴിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മഴവെള്ള സംഭരണിയുടെ നിര്‍മ്മാണത്തിന് തുടക്കമായി.ഇരുപതിനായിരം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള സംഭരണിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.മൂന്നു മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവും 2.5 മീറ്റര്‍ ഉയരവുമുള്ള ടാങ്കിന് നാല് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജലലഭ്യത കുറവുള്ളതു കൊണ്ടാണ് മഴവെള്ള സംഭരണി നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്.സംഭരിക്കുന്ന മഴവെള്ളം ആരോഗ്യ കേന്ദ്രത്തിലെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംഭരണിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമെന്റ് ഫ്രാന്‍സീസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു വിലയിരുത്തി.ജനപ്രതിനിധികളായ എ.എ.ഫിജിന,എ.കെഅനില്‍കുമാര്‍, ലിജി റോയ്,റസിയ ഇബ്രാഹിം,കെ.ടി.ലിംസണ്‍,ശ്രീജ ഷാജി,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജിയോ ഫോക്‌സ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍,അസി.എഞ്ചിനീയര്‍ ശ്രുതി എന്‍.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

ADVERTISEMENT
error: Content is protected !!