25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Erumapetty മങ്ങാട്ടുകാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത മലയാള കഥാരൂപ സപ്താഹത്തിന് തുടക്കം

മങ്ങാട്ടുകാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത മലയാള കഥാരൂപ സപ്താഹത്തിന് തുടക്കം

27

എരുമപ്പെട്ടി മങ്ങാട് മങ്ങാട്ടുകാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത മലയാള കഥാരൂപ സപ്താഹത്തിന് തുടക്കമായി. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കുശേഷം ക്ഷേത്രസന്നിധിയില്‍ ഒരുക്കിയ സപ്താഹ വേദിയില്‍ ക്ഷേത്രം മേല്‍ശാന്തി അനൂപ് തിരുമേനി ഭദ്രദീപം തെളിയിച്ചു. ഇന്ന് ആരംഭിച്ച സപ്താഹം 21 വരെ നീണ്ടുനില്‍ക്കും. മങ്ങാട് മുരളി നമ്പീശനാണ് യജ്ഞാചാര്യന്‍. രാധാദേവി യജ്ഞപൗരാണികയായി നേതൃത്വം നല്‍കും. മങ്ങാട്ടുകാവ് ദേവസ്വത്തിന്റെയും പൂരം ആഘോഷ കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് സപ്താഹം സംഘടിപ്പിക്കുന്നത്. ദേവസ്വം കമ്മിറ്റി പ്രസിഡന്റ് പ്രഭാകരന്‍ കരുവാത്ത്, സെക്രട്ടറി വിഷ്ണു അമ്പാടി, ട്രഷറര്‍ രാജന്‍ വില്‍ക്കൂട്ടില്‍, പൂരം ആഘോഷ കമ്മിറ്റി പ്രസിഡന്റ് മുരളി കിഴക്കോട്ട്, സെക്രട്ടറി ബാബു വടുതല, ട്രഷറര്‍ സുരേഷ് ഇറക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!